അടൂരിനോടൊപ്പം .... (എന്റെ ചില ഡയറിക്കുറിപ്പുകള്‍)
അടൂരിനോടൊപ്പം .... (എന്റെ ചില ഡയറിക്കുറിപ്പുകള്‍) വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്..അതായതു എനിക്കൊരു സര്‍ക്കാര്‍ ജോലിയൊക്കെ കിട്ടി തലസ്ഥാന നഗരിയില്‍ താമസമാക്കിയ കാലഘട്ടത്തില്‍. പീ എസ് സീ ടെസ്റ്റ് എഴുതി ഞാന്‍ ആദ്യം ജോലിക്ക് കയറിയത്(1976 ഫെബ്രുവരിമാസം) ക്ഷീര വികസന വകുപ്പില്‍ ആണ്.അവിടെ എന്നോടൊപ്പം ഏങ്ങണ്ടിയൂര്‍ കാരന് സത്യവ്രതന്, കടമ്പനാട്ടുകാരി സുമതി, കിളിമാനൂര്കാരന് ശാരങ്ങധരന്‍ എന്നിവരും ജോലിക്ക് ചേര്‍ന്നിരുന്നു.താമസം പട്ടം ഡയറിയുടെ സമീപത്തില്‍ തന്നെയുള്ള എല്‍ ഐ സീ ഉധ്യോഗസ്തനയിരുന്ന ഒരു ഭാസ്കരേട്ടന്റെ വാടക വീട്ടില്‍. ഞാനും സത്യവ്രതനും, പിന്നെ ഒരു ശിവന്‍കുട്ടിയും (ശൂരനാട്ടുകാരന്‍). പുള്ളിക്കാരന് മെഡിക്കല്‍ കോളേജില്‍ ഒരു കോഴ്സിനു ചേര്‍ന്ന് പഠിക്കുന്നു.ഭാസിചെട്ടന്റെ വാടക വീട്ടിലെ താമസത്തിനിടയിലാണ് ഞാന്‍ പാചക കലയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.അരിയും, കറിയും വെച്ച് ഞങ്ങള്‍ കുറെ നാള് ജോലിയും ജീവിതവുമായി അവിടെ കൂടി .ഇടയ്ക്ക് എപ്പോഴോ ശിവന് കുട്ടിയുടെ അനിയന് ചന്ദ്രന്‍കുട്ടി, സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ചേട്ടനെ കാണാന്‍ ഒരിക്കല്‍ വന്നതും സത്യവ്രതന് പയ്യനെയും ...
Comments
Post a Comment